മുറ്റത്തെ മുല്ല, അംഗസമാശ്വാസം, സഹകരണം സൗഹൃദം പദ്ധതികളിലൂടെ ജനമനസിലേക്ക് വേറിട്ട പദ്ധതികളിലൂടെ ജനമനസ് കീഴടക്കി സഹകരണ വകുപ്പ്. സഹകരണമേഖലയിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി വിവിധ പദ്ധതികള്‍ വകുപ്പ് നടപ്പാക്കുന്നു. ‘മുറ്റത്തെ മുല്ല’ ലഘുവായ്പ പദ്ധതി വഴി 56 സംഘങ്ങള്‍ 3832 കുടുംബശ്രീ യൂണിറ്റിലൂടെ 92.90 കോടി രൂപ 2025 ഓഗ്സ്റ്റ് വരെ വിതരണം ചെയ്തു. കാന്‍സര്‍, വൃക്ക, കരള്‍ രോഗികള്‍, എച്ച്.ഐ.വി ബാധിതര്‍, ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍, കിടപ്പുരോഗികള്‍, മാതാപിതാക്കള്‍ മരണപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ 2806 പേര്‍ക്ക് അംഗസമാശ്വാസ നിധിയിലൂടെ 2021 മുതല്‍ ഇതുവരെ 5.75 കോടി രൂപയും നല്കി. ‘സഹകരണം സൗഹൃദം’ പദ്ധതിയിലൂടെ 2021 ന് ശേഷം 8.95 ലക്ഷം രൂപ ചെലവഴിച്ച് 31 ഭിന്നശേഷികാര്‍ക്ക് തൊഴില്‍ നല്കി. ചെറുകിട വഴിയോര കച്ചവടക്കാര്‍, ചെറുസംരംഭകര്‍ എന്നിവര്‍ക്കും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവിനും ആയി 5.62…
Read More