തണ്ണിത്തോട് പ്ളാൻ്റേഷൻ-തേക്കുതോട് റോഡ് നിർമ്മാണത്തിന് കരാറായി konnivartha.com :തണ്ണിത്തോട് പ്ലാൻ്റേഷൻ – തേക്കുതോട് റോഡിൻ്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.പ്ലാൻ്റേഷൻ ഭാഗം 4 കിലോമീറ്റർ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീമ്പിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി 5.05 കോടി മുടക്കിയാണ് പുനർനിർമ്മിക്കുന്നത്. ബി.എംആൻ്റ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മാണം നടത്തുന്നത്. 5.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ പുതിയതായി ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും. റോഡിൻ്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷം ഗ്യാരണ്ടിയോടുകൂടിയാണ് നിർമ്മാണം നടത്തുന്നത്. കോഴിക്കോട് ഏബിൾ കൺസ്ട്രക്ഷൻസിനാണ് കരാർ ലഭിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പിനു ശേഷം പ്രഥമ പരിഗണന നൽകി പ്ലാൻ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടികൾ ആരംഭിച്ചിരന്നു. എം.എൽ.എ ഫണ്ടിൽ നിന്നും തുകയും അനുവദിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ടാറിംഗ് നടത്തിയാൽ വേഗം തന്നെ വീണ്ടും…
Read More