മായം കലര്‍ന്ന മദ്യം : കോന്നിയിലെ കുട്ടീസ് ബാര്‍ എക്‌സൈസ് അടച്ചു പൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കോന്നി കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു. മദ്യത്തിന്‍റെ വീര്യം സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പത്തനംതിട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏഴ് മാസം മുന്‍പ് ബാറിലെത്തി പരിശോധന നടത്തി ശേഖരിച്ച മദ്യത്തിന്‍റെ പരിശോധനാ ഫലം വന്നതിനെ തുടര്‍ന്നാണ് നടപടി.കോന്നി എക്സൈസ് ഓഫീസില്‍ പലരും വിളിച്ച് പരാതി ഉന്നയിച്ചു എങ്കിലും കോന്നി എക്സൈസ് പാര്‍ട്ടി ഇതിനെ സംബന്ധിച്ചു അന്വേഷണം നടത്തിയില്ല എന്ന പരാതിയും ഉണ്ട് . വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കോന്നി കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു എന്ന വാര്‍ത്ത എക്സൈസ് വകുപ്പില്‍ നിന്നും പി ആര്‍ ഡി വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല . ഇത് സംബന്ധിച്ചു കോന്നി വാര്‍ത്ത എക്സൈസ് വകുപ്പിന് അയച്ച ഇമെയിലിന് ഇതുവരെ എക്സൈസ് വകുപ്പ് മറുപടി…

Read More