കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം എൽ എ താലൂക് ആശുപത്രിയിൽ എത്തിയത്.   ഓരോ പത്ത് ദിവസം കൂടുമ്പോഴും പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതു മരാമത്ത് -ആരോഗ്യ വകുപ്പ് -കരാർ കമ്പനി -ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ യോഗം ചേരണമെന്നുംഎം എൽ എ നിർദ്ദേശിച്ചു.ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള നിർമ്മാണത്തിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കണമെന്നും എം എൽ എ നിർദ്ദേശം നൽകി. എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഡി എം ഒ ഡോ. അനിത, ഡി പി എം…

Read More