ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്റെ നിര്മാണ ചെലവ് 27 കോടി രൂപ കോന്നി വാര്ത്ത : റാന്നി മേഖലയുടെ വികസനത്തിനു വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്മാണം പുരോഗമിക്കുന്നു. പുനലൂര്-മൂവാറ്റുപുഴ റോഡിനു സമാന്തരമായി റാന്നി ബ്ലോക്കുപടിയില് നിന്നും ആരംഭിച്ച് ഉപാസനക്കടവില് എത്തുന്ന പാലം പമ്പാ നദിക്കുകുറുകെയാണു നിര്മ്മിക്കുന്നത്. 2016-2017 കിഫ്ബി ഫണ്ടില് നിന്നും 27 കോടി രൂപ ചെലവഴിച്ചാണ് നിര്മാണ പ്രവര്ത്തനം നടത്തുന്നത്. 317 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന് ഇരുവശത്തും നടപ്പാതയോടുകൂടി 12 മീറ്റര് വീതിയുമാണു നിര്മ്മാണം. ജില്ലയിലെതന്നെ ഏറ്റവും വലിയ പാലമാണിത്. സംസ്ഥാന പാതയായ പുനലൂര്-മൂവാറ്റുപുഴ റോഡില് ബ്ലോക്കുപടി മുതല് റാന്നി ടൗണ് വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും മല്ലപ്പള്ളി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു ഗതാഗതക്കുരുക്കില്പ്പെടാതെ യാത്രചെയ്യാനും ഈ പാലം സഹായകരമാകും. പമ്പാനദിക്ക് നടുവില്…
Read More