കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിൽ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.2019 നവംബറിൽ നിർമ്മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാകുന്നു.ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലുള്ള ലാബിൻ്റെ നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്. കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മാണം പൂർത്തിയാകുന്നത്. കെട്ടിട നിർമ്മാണവും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികളും പൂർത്തിയായിട്ടുണ്ട്. ലാബ് സെറ്റിംഗ് പൂർത്തിയാക്കേണ്ടതുണ്ട്.കെട്ടിടത്തിനു പുറത്ത് പൂട്ടുകട്ട…

Read More