പമ്പയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മലയോരമേഖലയായ അരയാഞ്ഞിലിമണ്‍ ഒറ്റപ്പെട്ടുപോകുന്നതിന് പുതിയ പാലം നിര്‍മാണത്തിലൂടെ പരിഹാരമാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്. കേളു. അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം അരയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് പ്രമോദ് നാരായണ്‍ എംഎല്‍എ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണ്. റോഡ്, സ്കൂള്‍, ആശുപത്രി തുടങ്ങി എല്ലാ മേഖലയിലും വ്യക്തമായ ദിശാബോധത്തോടെ ഇടപെട്ട് സര്‍ക്കാര്‍ സംസ്ഥാനത്തെ വികസനപാതയില്‍ അതിവേഗം മുന്നോട്ട് നയിച്ചു. അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് പ്രവര്‍ത്തനം നടത്തി. മാലിന്യനീക്കത്തിന് ഹരിതകര്‍മസേന രൂപീകരിച്ചു. അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കി. ശബരിമലയിലേക്ക് രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് അനായാസം എത്തിചേരുന്നതിന് വിമാനത്താവളത്തിന്റെ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി പറഞ്ഞു. അട്ടത്തോട് ട്രൈബല്‍ സ്കൂള്‍ ഉള്‍പ്പെടെ ആദിവാസി മേഖലയ്ക്ക് പ്രധാന്യം…
Read More