konnivartha.com : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരും പങ്കെടുത്ത് ചേർന്ന യോഗത്തിൽ തീരുമാനം.എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി എം.എൽ.എ കോന്നി:കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാഡ് നിർമ്മാണപുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാറിൻ്റെയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. ഡിപ്പോ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്. 1.45 കോടിയുടെ യാഡ് നിർമ്മാണ പ്രവർത്തനമാണ് നടന്നു വരുന്നത്. റോഡ് നിർമ്മാണം ഉൾപ്പടെയുള്ള ഇതര പ്രവത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി. ഡിപ്പോ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുന്നതിന് ആവശ്യമായ അനുബന്ധ നിർമ്മാണത്തിനായി 50 ലക്ഷം രൂപ കൂടി അനുവദിച്ചു നല്കുമെന്ന് എം.എൽ.എ യോഗത്തെ…
Read More