ചിറ്റാറില്‍ പുതിയതായി അനുവദിച്ച സ്പെഷ്യാലിറ്റി ജില്ലാആശുപത്രിയുടെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മലയോരമേഖലയുടെ സ്വപ്ന പദ്ധതിയായ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിര്‍മ്മാണത്തിന് ആദ്യഘട്ടത്തില്‍ 4.51 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമായ ശേഷം ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ ഭൂമിയില്‍ രണ്ട് ഏക്കര്‍ സ്ഥലത്താണ് സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണം നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നതെന്ന് ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഏകദേശം 250 ഓളം ആര്യോഗ്യവകുപ്പ് ജീവനക്കാര്‍ ചിറ്റാര്‍ സ്പെഷ്യാലിറ്റി ജില്ലാആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായി വരും. വിവിധ വിഭാഗങ്ങളുടെ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ഉള്‍പ്പെടുത്തിയാകും ആശുപത്രി പ്രവര്‍ത്തനം…
Read More