സാന്ത്വന സ്പര്‍ശം അദാലത്ത്: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി (ഫെബ്രുവരി 9)

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി (ഫെബ്രുവരി 9). ഇതുവരെ അക്ഷയ മുഖേന ഓണ്‍ലൈനായി 2781 ഉം കളക്ടറേറ്റില്‍ നേരിട്ട് ലഭിച്ച 117 ഉം ഉള്‍പ്പടെ 2898 അപേക്ഷകളാണ് ആകെ ലഭിച്ചത്. സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് അപേക്ഷിക്കുന്നതിനായി ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചതില്‍ 86 അപേക്ഷകള്‍ ലഭിച്ചു. റാന്നി പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് ഇഡിസി കമ്മ്യൂണിറ്റി ഹാളില്‍ 14 ഉം, ളാഹ മഞ്ഞത്തോട് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തില്‍ 22 ഉം, അരുവാപ്പുലം പഞ്ചായത്തിലെ അരുവാപ്പുലം ഗവ. എല്‍പി സ്‌കൂളില്‍ 10 ഉം, നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ 40 ഉം അപേക്ഷകളാണ് ലഭിച്ചത്.…

Read More