കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

    konnivartha.com: : വോട്ടർ അധികാർ യാത്ര നടത്തിയ രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തലുകുത്തിയിൽ നിന്ന് പയ്യനാമൺ ജംഗ്ഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി.   മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എബ്രഹാം വാഴയിൽ, ശ്യാം. എസ്. കോന്നി, അഡ്വ എസ്. റ്റി ഷാജികുമാർ, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, സി.കെ ലാലു, പി.വി ജോസഫ്, മോഹനൻ കാലായിൽ, സുലേഖ വി. നായർ, ലിസിയാമ്മ ജോഷ്വാ, അജി മണ്ണിൽ, സാബു മഞ്ഞക്കടമ്പ്, അനി കുന്നത്ത്, വേണു പയ്യനാമൺ, ആൻ്റണി മണ്ണീറ, റോബിൽ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.

Read More

പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും

  konnivartha.com: വന്യമൃഗ ആക്രമണങ്ങളിൽനിന്നും മലയോരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ തിങ്കളാഴ്ച കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. രാവിലെ 10-ന് പാടം ജങ്ഷനിൽനിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ചും തുടർന്ന് നടക്കുന്ന ധർണയും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രസംഗം നടത്തും.

Read More

കോൺഗ്രസ്സ് കോന്നിയില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു

ജീവനെടുക്കരുതേ എന്ന അപേക്ഷയുമായി സഹകാരി സംഗമം സംഘടിപ്പിച്ച് കോൺഗ്രസ്സ് konnivartha.com/കോന്നി : കോടികളുടെ തട്ടിപ്പിന്റെ പേരിൽ അന്വേഷണം നടക്കുന്ന കോന്നി റീജിയണൽ ബാങ്ക് സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ക്രൂരതയ്ക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ. ദേവകുമാർ, റോജി ഏബ്രഹാം, ശ്യം. എസ്. കോന്നി, സൗദ റഹിം, ഐവാൻ വകയാർ, അനിസാബു, പ്രിയ എസ്. തമ്പി, തോമസ് കാലായിൽ, സലാം കോന്നി, സജി പീടികയിൽ, പ്രകാശ് പേരങ്ങാട്ട്, റോബിൻ കാരാവള്ളിൽ, ജോയ് തോമസ്, ജസ്റ്റിൻ തരകൻ, സി.കെ ലാലു, അരുൺ വകയാർ, ഷാജി വഞ്ചിപ്പാറ, പി. വി. ജോസഫ്, ലതിക കുമാരി,…

Read More