വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെ: മന്ത്രി ജി. സുധാകരന്‍

ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി -തിരുവല്ല റോഡിന്റെ നിര്‍മാണപ്രവര്‍ത്തികളുടെ ഉദ്ഘാടനം പൊടിയാടിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പതിറ്റാണ്ടുകള്‍ കൊണ്ട് നടത്താതിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി 53 മാസങ്ങള്‍ പിന്നിടുമ്പോള്‍ ചെയ്തു തീര്‍ക്കുന്നത്. എല്ലാവരെയും ഒരുപോലെ കണ്ട് എല്ലാ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിച്ചും പരിഗണിച്ചുമാണ് മുന്നോട്ട് പോകുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വികസനമാണ് അഡ്വ. മാത്യു. ടി തോമസ് എംഎല്‍എയും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് നടത്തുന്നത്. അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ – തിരുവല്ല റോഡ് കേരളത്തിന് അഭിമാനകരമായ…

Read More