കോന്നി മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് സമഗ്ര പദ്ധതി

കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 2021 മാർച്ച് മാസത്തിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പി.എച്ച്.സികൾ കൂടിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാൻ ഇനിയും ഉത്തരവാകാനുള്ളത്. ഇവയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി ഉടൻ തന്നെ ഉത്തരവാകും.ഇതോടെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയ നിയോജക മണ്ഡലമാകും കോന്നി. കൊക്കാത്തോട് പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന് 13.8 ലക്ഷം രൂപയുടെ പ്രവർത്തികൾ ടെൻഡർ നടത്താനുള്ള നിലയിലാണ്. അവിടെ ലാബ് വർക്ക് നടത്തുന്നതിന് 5 ലക്ഷം രൂപ കൂടി ലഭ്യമാക്കണമെന്ന് യോഗം തീരുമാനിച്ചു. മൈലപ്ര പി.എച്ച്.സി യിൽ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള 15.54 ലക്ഷം രൂപയുടെ…

Read More