പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജൻമനാടായ ചിറയിൻകീഴിൽ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാംസ്‌കാരികരംഗത്തിനു വലിയ സംഭാവനകൾ നൽകിയവരുടെ സ്മരണകളെ ആദരിക്കുന്നതാണ് ആ ജനതയുടെ സാംസ്‌കാരിക നിലവാരം നിശ്ചയിക്കാനുളള ഉരകല്ല്. അതിൽ ഉരച്ചുനോക്കുമ്പോൾ മങ്ങിപ്പോവുന്നതായിക്കൂടാ ജനങ്ങളുടെയും സർക്കാരുകളുടെയും ഒക്കെ ഇടപെടലുകൾ.അന്തരിച്ച് 32 വർഷം ആവുമ്പോഴേ പ്രേംനസീറിനെപ്പോലുള്ള ഒരു മഹാനടന് സ്മാരകമുണ്ടാവുന്നുള്ളൂ എന്നത് അഭിമാനിക്കാൻ വകനൽകുന്നതല്ല. നാലു പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്നതും മുഴുവൻ മലയാളികളുടെയും മനസ്സിൽ മായ്ക്കാനാവാത്ത വിധം പതിഞ്ഞുനിന്നതുമായ മഹാനായ കലാകാരന് അദ്ദേഹം അന്തരിച്ചതിനു തൊട്ടടുത്ത വർഷങ്ങളിൽത്തന്നെ…
Read More