കളക്ടറേറ്റിലേക്ക് വരൂ, ബൂത്തും കാണാം വോട്ടും ചെയ്യാം ഹരിത പെരുമാറ്റ ചട്ടം ഓര്‍മ്മിപ്പിച്ച് മാതൃകാ പോളിംഗ് ബൂത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഹരിത ചട്ടങ്ങള്‍ പാലിക്കണമെന്ന ബോധവത്കരണം നല്‍കി കളക്ടറേറ്റില്‍ മാതൃകാ പോളിംഗ് ബൂത്ത് സജ്ജമായി. ബൂത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്ത് മടങ്ങാം. കൂടാതെ പുതിയ വോട്ടര്‍മാര്‍ക്കുളള സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്യാം. ജില്ലാ കളക്ടര്‍ പി.ബി നൂഹ് മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനുശേഷം ജില്ലാ കളക്ടര്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത് തലങ്ങളില്‍ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ വോട്ട് രേഖപ്പെടുത്തേണ്ടതായുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് മാതൃകാ വോട്ട് രേഖപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും സംശയങ്ങള്‍ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തില്‍ സൗകര്യമുണ്ട്. ഇതിനായുള്ള ഉദ്യോഗസ്ഥരും ബൂത്തിലുണ്ട്. ജില്ലാഭരണകേന്ദ്രത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തില്‍ പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍…

Read More