ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായപ്രവര്‍ത്തനം ആവശ്യം : ജില്ലാ കളക്ടര്‍

  ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോക ജലദിനത്തോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ജീവനം 2023 ജില്ലാതല പോസ്റ്റര്‍ രചന മത്സരത്തിന്റെ വിജയികള്‍ക്ക് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവം ജലത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ നിലനില്‍പ്പ് തന്നെ ജലത്തെ ആശ്രയിച്ചു കൊണ്ടാണ്. ജലവും ജലസ്രോതസുകളും പരിപാലിച്ചും പരിപോഷിപ്പിച്ചും വരും തലമുറയ്ക്കായി കരുതി വയ്‌ക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഇതിനായി ശാസ്ത്രീയമായ ഇടപെടലോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.ജലത്തിന്റെ നൈസര്‍ഗികമായ നീരൊഴുക്കും ഉറവയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടുകൂടി വിവിധ പ്രൊജക്ടുകള്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും കളക്ടര്‍…

Read More