konnivartha.com: നാളികേര വികസന ബോര്‍ഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ നെടിയ ഇനം തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർക്കും, കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0485 2554240, 8547992819 എന്ന നമ്പറിൽ ബന്ധപ്പെടുക. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് ധനസഹായം നൽകുന്നു ഗുണമേന്മയുള്ള തെങ്ങിൽ തൈകൽ ഉപയോഗിച്ച് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് തെങ്ങു പുതുകൃഷി പദ്ധതിയിലൂടെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. തെങ്ങിനത്തേയും സ്ഥലത്തേയും അടിസ്ഥാനമാക്കി ഒരു ഹെക്ടറിന് 6500 രൂപ മുതൽ 15000 രൂപ വരെ രണ്ട തുല്യ വാർഷിക ഗഡുക്കളായാണ് സാമ്പത്തിക സഹായം നൽകുന്നത്. 0.1 ഹെക്ടറിൽ (25…
Read More