konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്‌ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്‍നിര്‍മാണശാല ആസൂത്രണ – പദ്ധതിനിര്‍വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്‍നിര്‍മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്‍ശാലയില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കപ്പലില്‍ നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ…
Read Moreടാഗ്: Cochin Shipyard Limited
എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലിന് അടിമരം സ്ഥാപിച്ചു
konnivartha.com: ഇന്ത്യൻ നാവിക സേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ (എഎസ്ഡബ്ല്യു എസ്‌ഡബ്ല്യുസി) ബിവൈ 530 – മണപ്പാടിന്റെ നിര്‍മാണ പദ്ധതിയ്ക്ക് അടിമരം സ്ഥാപിക്കൽ കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നാവികസേന യുദ്ധക്കപ്പല്‍ നിര്‍മാണ-നിര്‍വഹണ വിഭാഗം വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാധന്‍ നിര്‍വഹിച്ചു. സിഎസ്‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, ഇന്ത്യൻ നാവികസേന സംയോജിത ആസ്ഥാനത്തെ യുദ്ധക്കപ്പല്‍ നിര്‍മാണ – നിര്‍വഹണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്മിറൽ വിശാൽ ബിഷ്‌ണോയ്, ദക്ഷിണ നാവിക കമാൻഡ്, നാവികസേന ആസ്ഥാനത്തെ ഫ്ലാഗ് ഓഫീസർമാർ, സിഎസ്‌എൽ സാങ്കേതികം ധനകാര്യ, നിര്‍വഹണ വിഭാഗം ഡയറക്ടര്‍മാര്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. കൊച്ചിയിലെ യുദ്ധക്കപ്പൽ നിര്‍മാണവിഭാഗം സൂപ്രണ്ട്, ഇന്ത്യൻ നാവികസേനയുടെയും സിഎസ്‌എല്ലിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി (ഡിഎൻവി) പ്രതിനിധികൾ, സിഎസ്‌എൽ ഉദ്യോഗസ്ഥർ, മേല്‍നോട്ടക്കാര്‍, തൊഴിലാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2019…
Read Moreകൊച്ചി കായലിൻ്റെ ഓളപരപ്പിലേക്ക് പതിനഞ്ചാമത് ജലമെട്രോ കൂടി
konnivartha.com: കൊച്ചിയുടെ ജല ഗതാഗതത്തിന് തിലകകുറി ചാർത്തിയ കൊച്ചി ജല മെട്രോയ്‌ക് കരുത്ത് പകർന്നു കൊണ്ട്, നിർമ്മാണം പൂർത്തിയാക്കിയ പതിനഞ്ചാമത് ജലമെട്രോ ഹരിതയാനം കൊച്ചി കപ്പൽശാല കൊച്ചി മെട്രോയ്ക്ക് കൈമാറി. ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇന്ന് പുതിയതായി നിർമ്മിച്ച വാട്ടർ മെട്രോ ഫെറി (ഇലക്ട്രിക് ഹൈബ്രിഡ് 100 പാക്സ് വാട്ടർ മെട്രോ ഫെറി BY 126) കൊച്ചി വാട്ടർ മെട്രോയ്ക്ക് ജല ഗതാഗതത്തിനായി കൈമാറി. കെ.എം.ആർ.എൽ, സി.എസ്.എൽ,ഡി.എൻ.വി, ഐ.ആർ.എസ് എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം കെ.എം.ആർ.എൽ, സി.എസ്.എൽ കമ്പനികളുടെ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ സി.എസ്.എൽ യാർഡിൽ കൈമാറ്റ ചടങ്ങ് നടന്നു. കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ പരിസ്ഥിതി സൗഹാർദ ഹൈബ്രിഡ് ഇലക്ട്രിക് യാനം നൂതന സൗകര്യങ്ങളോടു കൂടി നിർമ്മിച്ചതാണ്. DNV, IRS എന്നിവയുൾപ്പെടെ എല്ലാ പങ്കാളികൾക്കും പ്രോജക്റ്റിലെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും…
Read More