കൊച്ചി കായലിൻ്റെ ഓളപരപ്പിലേക്ക് പതിനഞ്ചാമത് ജലമെട്രോ കൂടി

  konnivartha.com: കൊച്ചിയുടെ ജല ഗതാഗതത്തിന് തിലകകുറി ചാർത്തിയ കൊച്ചി ജല മെട്രോയ്‌ക് കരുത്ത് പകർന്നു കൊണ്ട്, നിർമ്മാണം പൂർത്തിയാക്കിയ പതിനഞ്ചാമത് ജലമെട്രോ ഹരിതയാനം കൊച്ചി കപ്പൽശാല കൊച്ചി മെട്രോയ്ക്ക് കൈമാറി. ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇന്ന് പുതിയതായി നിർമ്മിച്ച വാട്ടർ മെട്രോ ഫെറി (ഇലക്ട്രിക് ഹൈബ്രിഡ് 100 പാക്സ് വാട്ടർ മെട്രോ ഫെറി BY 126) കൊച്ചി വാട്ടർ മെട്രോയ്ക്ക് ജല ഗതാഗതത്തിനായി കൈമാറി. കെ.എം.ആർ.എൽ, സി.എസ്.എൽ,ഡി.എൻ.വി, ഐ.ആർ.എസ് എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം കെ.എം.ആർ.എൽ, സി.എസ്.എൽ കമ്പനികളുടെ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ സി.എസ്.എൽ യാർഡിൽ കൈമാറ്റ ചടങ്ങ് നടന്നു. കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ പരിസ്ഥിതി സൗഹാർദ ഹൈബ്രിഡ് ഇലക്ട്രിക് യാനം നൂതന സൗകര്യങ്ങളോടു കൂടി നിർമ്മിച്ചതാണ്. DNV, IRS എന്നിവയുൾപ്പെടെ എല്ലാ പങ്കാളികൾക്കും പ്രോജക്റ്റിലെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും…

Read More