കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് പദ്ധതി

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് 5.6 കോടിയുടെ ഗവേഷണ പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ കോന്നി വാര്‍ത്ത ഡോട്ട് കോം : കടല്‍ സസ്തനികളുടെയും കടലാമുകളുടെയും പഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) തുടക്കമിട്ടു. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) സാന്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ സമുദ്രഭാഗത്തുള്ള 27 കടല്‍ സസ്തനികളുടെയും അഞ്ച് കടലാമകളുടെയും നിലവിലെ അവസ്ഥയാണ് പഠനവിധേയമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രോഭക്ഷ്യ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കടല്‍സസ്തനികളുടെ വംശസംഖ്യ ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2017 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്.…

Read More