കോന്നി വാര്‍ത്ത ഡോട്ട് കോം :സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും ജി.യു. പി എസ്, മാടമണ്‍, ജി.എച്ച്. എസ്.എസ് കിസുമം, എസ്.എം.എസ് യു.പി.എസ് ചന്ദനക്കുന്ന് എന്നീ വിദ്യാലയങ്ങളുടെ നിര്‍മാണ ഉദ്ഘാടനവും സെപ്റ്റംബര്‍ 14ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലബോറട്ടറികളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാകും. പരിപാടിയില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, അഡ്വ. കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി,…
Read More