പെരുന്തേനരുവി ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 25 ടൂറിസം പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൂടിയായിരുന്നു വേദി.ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. രാജു എബ്രഹാം എംഎല്‍എ പെരുന്തേനരുവി ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭദ്രദീപ പ്രകാശനവും ശിലാഫലക അനാച്ഛാദനവും നിര്‍വഹിച്ചു. പെരുന്തേനരുവി ടൂറിസം പദ്ധതി വിപുലമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. പെരുന്തേനരുവിയുടെ സമീപത്തായുള്ള വനത്തിലെ പനംകുടന്തഅരുവി ട്രക്കിംഗ് ഉള്‍പ്പെടെ സാഹസിക ടൂറിസത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടത്തും. പെരുന്തേനരുവി ഡാമില്‍ ബോട്ടിംഗ് നടത്തുന്നത്…
Read More