കോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിടത്തില്‍ ഉടൻ ക്ലാസുകള്‍ ആരംഭിക്കും : ആന്റോ ആന്റണി എം പി

  konnivartha.com : നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ കെട്ടിടത്തിൽ ഉടൻ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.കോന്നി പെരിഞൊട്ടക്കലിൽ നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രീയ വിദ്യാലയം കെട്ടിടം നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ കെട്ടിടമാണ് കോന്നിയിലേത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. കോന്നി ഗ്രാമ പഞ്ചായത്തിലെ പെരിഞൊട്ടക്കലിൽ ആണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്‍റെ തേപ്പ് കഴിഞ്ഞ് വെള്ള പൂശുന്ന ജോലികളും തീർന്നു.ജനലുകളും ജനൽ കതകുകളും സ്ഥാപിച്ചു.ചുറ്റുമതിൽ നിർമ്മാണവും വയറിങ് ജോലികളും പൂർത്തിയായി .29 കോടി രൂപ ചിലവിൽ 8 ഏക്കർ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്.കേന്ദ്രീയ വിദ്യാലയത്തിലെ എ കാറ്റഗറിയിൽ ഉള്ള വിദ്യാലയം ആണ് കോന്നിയിൽ ഉയരുന്നത്.4500 സ്ക്വയർ മീറ്റർ വിസ്തീർണ്ണം വരുന്ന കെട്ടിടത്തിൽ 960 വിദ്യാർത്ഥികൾക്കുള്ള പഠനം സാധ്യമാകും.24 ക്ലാസ്സ് മുറികൾ, മുന്നൂറ്…

Read More