ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം: അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി

  konnivartha.com: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ 6 മണിക്ക് മഹാഗണപതിഹോമം നടന്നു. തുടർന്ന് ദൈവജ്ഞൻ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് .അഷ്ടമംഗല ദേവ പ്രശ്നം ആരംഭിച്ചത്. 28 ന് ആരംഭിച്ച ചടങ്ങുകൾ 29 നും തുടരും. 29 ന് വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സദസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠംഡോ. രമേഷ് ശർമ്മ അദ്ധ്യക്ഷത വഹിക്കും. ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശിൽപ…

Read More