സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 3,016 കുട്ടികളുമാണ് വാക്സിൻ സ്വീകരിച്ചത്. ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങൾക്കുള്ള വാക്സിനേഷൻ ദിവസമായതിനാൽ എല്ലാ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തിച്ചിട്ടില്ല. അതിനാൽ വാക്സിനേഷൻ യജ്ഞം മേയ് 28നും തുടരും. 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം. കോവിഡിൽ നിന്നും സംസ്ഥാനം പൂർണമായി മുക്തി നേടിയിട്ടില്ല. അതിനാൽ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കാൻ രക്ഷകർത്താക്കൾ മുൻകൈയ്യെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഓൺ ലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ…
Read More