തുലാപ്പള്ളി വട്ടപ്പാറയിൽ പുലി ഇറങ്ങി : വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തും: അഡ്വ പ്രമോദ് നാരായൺ എംഎൽഎ

റാന്നി തുലാപ്പള്ളി വട്ടപ്പാറയിൽ പുലി ഇറങ്ങി പേരകത്ത് ബേബിയുടെ വളർത്തുനായയെ കൊന്നു : വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തും: അഡ്വ പ്രമോദ് നാരായൺ എംഎൽഎ: പുലി വട്ടപ്പാറയിൽ ,കടുവ പെരുന്നാട്ടില്‍ ,ജനത്തിനു ചുറ്റും വന്യ ജീവികള്‍ വളഞ്ഞു konnivartha.com : തുലാപ്പള്ളി വട്ടപ്പാറ PRC മല പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു. വട്ടപ്പാറ പേരകത്ത് ബേബി എന്നയാളുടെ വളർത്തുനായയെ കഴിഞ്ഞ രാത്രി പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. പൂട്ടിയിട്ടിരുന്ന നായയെയാണ് പുലിപിടിച്ചത്.രാത്രിബഹളം കേട്ട് ഉണർന്ന വീട്ടുകാർ പുലിയെ നേരിട്ടു കണ്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമീപവാസികളുടെ വളർത്തു നായകൾ കൊല്ലപ്പെട്ടിരുന്നതയും പുലിയാണ് ആക്രമിച്ചതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുലിയെ നേരിട്ട് കാണുന്നത് ഇപ്പോളാണ്. നായെ ആക്രമിച്ചത് പുലി ആണ് എന്ന്…

Read More