കോന്നി വാര്‍ത്ത : ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പശ്ചാത്തലത്തില്‍ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പരിഷത്തില്‍ പങ്കെടുക്കുന്നവര്‍ ക്വാറന്‍ന്റൈനില്‍ കഴിഞ്ഞതിന് ശേഷമേ പരിഷത്തിന് എത്താവു. പരിഷത്ത് നഗറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ഉറപ്പുവരുത്തും. നവീകരണം നടക്കുന്ന കുമ്പനാട്- ചെറുകോല്‍ റോഡിന്റെ നിര്‍മാണം പരിഷത്ത് നടക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ശാരീക അകലം പാലിക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും ക്രമീകരണങ്ങള്‍ ഉണ്ടാകും. പരിഷത്ത് നഗറില്‍ വിവിധ സ്ഥലങ്ങളില്‍…
Read More