കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നു

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നു ………………………………………………………… കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന്കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു ………………………………………………………. വിവിധമതങ്ങളും വിവിധസംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം…

Read More