konnivartha.com: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്‌ച്ച പാമ്പുകടിയേറ്റ കൊല്ലം ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്തു വെച്ചാണ് ഇയാള്‍ക്കു പാമ്പുകടിയേറ്റത്. മൂര്‍ഖനെ സജു പിടികൂടിയെങ്കിലും അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ഇന്ന് രാവിലെയാണു സജു രാജന്‍ മരിച്ചത്. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര. കഴിഞ്ഞ 24ന് ഇവിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രന്‍ (65) മരിച്ചിരുന്നു. തുടര്‍ന്ന് പരിസരം വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്.രാമചന്ദ്രനെ കടിച്ച അതേ പാമ്പു തന്നെയാണ് സജു രാജനെയും കടിച്ചതെന്നാണ് സൂചന.
Read Moreടാഗ്: cheetah has been spotted near elakolloor Charanaikkal area
ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം
konnivartha.com: കോന്നി ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരക്കുന്നു . ഇളകൊള്ളൂര്‍ ഭാഗത്തെ സോഷ്യല്‍ മീഡിയാകളില്‍ ആണ് ഇത്തരം മെസ്സേജുകള്‍ കാണുന്നത് . വനം വകുപ്പ് ജീവനക്കാര്‍ എത്തി പരിശോധന നടത്തിയതായി പ്രമാടം പഞ്ചായത്ത് വെട്ടൂര്‍ വാര്‍ഡ് അംഗം വെട്ടൂര്‍ ശങ്കര്‍ പറഞ്ഞു . പുലി അല്ല എന്നാണ് നിഗമനം . പക്ഷെ സോഷ്യല്‍ മീഡിയകളില്‍ മെസ്സേജ് പ്രവാഹം ആണ് . കൂടല്‍ , അതിരുങ്കല്‍ ഭാഗത്ത് ഏറെ ദിവസം മുന്നേ പുലി ഇറങ്ങി ആടുകളെ പിടിച്ചിരുന്നു . എന്നാല്‍ പുലിയെ കുടുക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ല . പുലിയാണ് എന്ന് വനം വകുപ്പ് കാല്‍പ്പാടുകള്‍ നോക്കി അന്ന് പറഞ്ഞിരുന്നു .
Read More