കോന്നി വാര്‍ത്ത : ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കേണ്ടത് നിര്‍ബന്ധമാണ്. നിലവില്‍ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും സ്വമേധയാ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതും അക്ഷയ സെന്ററുകള്‍ വഴി ലൈസന്‍സ് / രജിസ്ട്രേഷന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ രാജ്യം ഒട്ടാകെ എഫ്.എസ്.എസ്.എ.ഐ യുടെ എഫ്.എല്‍.ആര്‍.എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സംവിധാനത്തില്‍ നിന്നും എഫ്ഒ.എസ്.സിഒ.എസ് (ഫുഡ് സേഫ്റ്റി കംപ്ലയന്‍സ് സിസ്റ്റം) എന്ന പരിഷ്‌കരിച്ചതും സങ്കീര്‍ണ്ണതകള്‍ കുറഞ്ഞതുമായ ഒരു പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. ആയതിനാല്‍ ഈ മാസം 21 ന് ശേഷം എഫ്.എല്‍.ആര്‍എസ് ലൂടെ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് / രജിസ്ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല. ഒക്ടോബര്‍ 21 മുതല്‍ എഫ്.എല്‍.ആര്‍എസ് പൂര്‍ണ്ണമായുംപ്രവര്‍ത്തന രഹിതമാകും. ആയതിനാല്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ എഫ്ഒ.എസ്.സിഒ.എസ് നിലവില്‍ വരുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ അക്ഷയ…
Read More