സംസ്ഥാനത്ത് ഇന്നും (ഡിസംബര്‍ 12) നാളെയും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ വടക്കന്‍ കേരള -കര്‍ണാടക തീരത്തിനു സമീപം പ്രവേശിക്കാന്‍ സാധ്യത. നാളെയോടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും (ഡിസംബര്‍ 12) നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 14 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 14 വരെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ…
Read More