konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. ആശാലത. തച്ചാറ നെടുമ്പ്രം വസുതിയിൽ നിന്നാണ് കാർത്തികസ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പൊങ്കാലയുടെ വരവ് അറിയിച്ചു ഉള്ള നിലവറ ദീപം തെളിയിക്കൽ വിളംബര ഘോഷയാത്ര നവംബർ 30 ന് നടക്കും എന്ന് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി,…
Read Moreടാഗ്: chakkulathu kavu ponkala
ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന് : ഒരുക്കങ്ങള്‍ വിലയിരുത്തി
konnivartha.com; ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണം തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂറിന്റെ അധ്യക്ഷതയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വിലയിരുത്തി. പൊങ്കാലയ്ക്ക് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ നിര്‍ദേശിച്ചു. ഡിസംബര്‍ നാലിനാണ് പൊങ്കാല മഹോത്സവം. സുരക്ഷാ ക്രമീകരണം പൊലിസ് ഒരുക്കും. പൊങ്കാല ദിവസം വനിതാ പൊലിസിനെ ഉള്‍പ്പെടെ നിയോഗിക്കും. പൊടിയാടി ജംഗ്ഷനില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. പട്രോളിംഗ് ശക്തമാക്കും. ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കും. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കും. വിവിധ ഡിപ്പോകളില്‍ നിന്ന് കെ എസ് ആര്‍ ടി…
Read Moreപുനലൂരിൽ നിന്നും കോന്നി വഴി നാളെ ചക്കുളത്തുകാവിലേക്ക് പ്രത്യേക ബസ്സ്
konnivartha.com: നാളെ (ഡിസംബർ13) രാവിലെ പുനലൂരിൽ നിന്നും പത്തനാപുരം, കോന്നി, പത്തനംതിട്ട വഴി ചക്കുളത്തുകാവ് പൊങ്കാല സ്പെഷ്യൽ കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കും പുനലൂർ : വെളുപ്പിന് 5 പത്തനാപുരം : 5.20 കലഞ്ഞൂർ : 5.23 കൂടൽ : 5.25 കോന്നി : 5.40 പത്തനംതിട്ട : 6.00 കോഴഞ്ചേരി : 6.25
Read More