കോന്നിയില്‍ ലക്ചറര്‍ തസ്തിക:അപേക്ഷ ക്ഷണിച്ചു

  konnivartha.com:ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു പ്രതിമാസ വേതനം 20,000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്/ പിഎച്ച്ഡി അഭികാമ്യം), ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വിവരങ്ങള്‍ക്ക് www.supplycokerala.com. www.cfrdkerala.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.

Read More

കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥി സമരം: പിന്തുണയറിയിച്ച് കെ.എസ്.യു

  konnivartha.com: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സമരം നടത്തുന്ന കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി.വിഷയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.മാത്രവുമല്ല കഴിഞ്ഞ 10 മാസക്കാലമായി കോളേജിൽ മൈക്രോബയോളജി, ഡയറി ടെക്നോളജി, എഫ് ക്യൂ എം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരും ഇല്ലാത്ത സാഹചര്യവുമാണ് നിലവിലുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു കെ.എസ്.യുജില്ലാ വൈസ് പ്രസിഡന്റുന്മാരായ മുഹമ്മദ്…

Read More