പന്തളം തെക്കേക്കരയില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിച്ചു

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ(സിഎഫ്എല്‍ടിസി) പ്രവര്‍ത്തനം ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. രണ്ടാം ഘട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റയം ഗോപകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്തില്‍ നിലവില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വിശകലനം നടത്തി. എല്ലാ വാര്‍ഡുകളിലും കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും ശക്തമായി നടന്നുവരുന്നു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ 50 വീടുകള്‍ ചേര്‍ന്നുള്ള ക്ലസ്റ്റര്‍ രൂപീകരിക്കുകയും അവിടെ പ്രത്യേകമായ വോളന്റിയേഴ്‌സിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സിഎഫ്എല്‍ടിസി യില്‍ നിലവില്‍ ഒമ്പത് പേരെ ആണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഹോം ഐസലേഷനില്‍ 75 പേരും ഉണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ടാക്‌സി, മൂന്ന് ഓട്ടോറിക്ഷ, ഒരിപ്പുറം ഗവണ്‍മെന്റ്…

Read More