ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും ന്യൂഡൽഹി: 05 മാർച്ച് 2023 ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ നാളെ ( 2023 മാര്‍ച്ച് 06 ) രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബ്‌നാറുകളുടെ പരമ്പരയുടെ ഭാഗമാണിതും. ഏഴ് മുന്‍ഗണനകളാല്‍ അടിവരയിടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. അമൃത് കാലത്തിലൂടെ നയിക്കുന്ന സപ്തഋഷികള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇവ പരസ്പര പൂരകവുമാണ്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കല്‍, ഐ.സി.എം.ആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ലാബുകളില്‍ പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി…
Read More