കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 )

  പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള പരിഷ്‌കരിച്ച ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം   പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്ക് നിലവിലുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷിക (പി.എല്‍.ആര്‍) പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2020-21 മുതല്‍ 2025-26 വരെ ബാധകമായ പരിഷ്‌ക്കരിച്ച പി.എല്‍.ആര്‍ പദ്ധതി പ്രധാന പോര്‍ട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാരും തൊഴിലാളികളികളുമായ ഏകദേശം 20,704 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഈ കാലയളവിലെയാകെ മൊത്തം സാമ്പത്തിക ആഘാതം ഏകദേശം 200 കോടി രൂപയായിരിക്കും. 2020-21 മുതല്‍ 2025-26 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ പ്രധാന തുറമുഖ അതോറിറ്റികള്‍ക്കും ഡോക്ക് ലേബര്‍…

Read More