രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’ എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ’21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരുകളുടെ കാഴ്ചപ്പാടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു സർക്കാർതലത്തിൽത്തന്നെ വിവിധ സംവിധാനങ്ങളുണ്ട്. ഇതല്ല മാധ്യമങ്ങളുടെ ജോലി. പക്ഷേ ഇന്നു മറിച്ചാണു സംഭവിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പലതും സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്നു. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല, ജനങ്ങളും…
Read More