കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള ശബരിഗിരി പദ്ധതിയില്‍ പരമാവധി വൈദ്യുതോത്പാദനം നടത്തുകയാണ്. വൈദ്യുതോത്പാദനം നടത്തുന്ന ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുതോത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ മൂഴിയാര്‍ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 എത്തുമ്പോള്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ 15 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ…
Read Moreടാഗ്: caution
ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതോത്പാദനം പുനരാരംഭിക്കുന്നതിനു വേണ്ടി ഇന്ന് (മാര്‍ച്ച്11) രാവിലെ ആറു മുതല്‍ ടണലിലെ ജലനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 78 കുമെക്‌സ് എന്ന നിരക്കില്‍ മൂന്നു ദിവസത്തേക്ക് ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം നദിയില്‍ 25 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും ആളുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും…
Read Moreജാഗ്രതാ നിര്‍ദേശം
ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ, സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവില്‍, കക്കി-ആനത്തോട് റിസര്‍വോയറിലെ അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.4 മീറ്ററാണ് (അപ്പര്‍ റൂള്‍ ലെവല്‍). കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് റിസര്‍വോയറിലെ ജലനിരപ്പ് യഥാക്രമം 974.4 മീറ്റര്‍, 975.4 മീറ്റര്‍, 975.9 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്. 2021 സെപ്റ്റംബര്‍ നാലിന് ഡാമിലെ ജലനിരപ്പ് 974.4 മീറ്റര്‍ എത്തി ചേര്‍ന്നതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജില്ലയിലെ നദീ തീരങ്ങളില്‍ പ്രത്യേകിച്ച് പമ്പയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടേണ്ടുന്ന സാഹചര്യം ഉണ്ട് എന്ന അനുമാനത്തില്‍ എത്തുകയാണെങ്കില്‍ അക്കാര്യം…
Read Moreജാഗ്രതാ നിര്‍ദേശം
ജാഗ്രതാ നിര്‍ദേശം കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു . കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ ജലനിരപ്പ് 190.00 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, തുടര്‍ന്ന് ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നപ്പോള്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യുമെക്ക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ഈ ഷട്ടറുകള്‍ 60 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 101.49 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇങ്ങനെ ഒഴുക്കിവിടുന്ന ജലം…
Read Moreന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ഞായറാഴ്ച (നവംബർ 29) കടലിൽ പോകുന്നവർ തിങ്കളാഴ്ച (നവംബർ 30) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തണം. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. ഡിസംബർ ഒന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത…
Read More