വ്യാജപരാതിയിൽ കേസുകൾ സി.ബി. ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാരിന് താൽപര്യം : ആന്‍റോ ആന്‍റണി എം.പി

വ്യാജപരാതിയിൽ കേസുകൾ സി.ബി. ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാരിന് താൽപര്യം : ആന്‍റോ ആന്‍റണി എം.പി   കോന്നി വാര്‍ത്ത : വ്യാജ പരാതിയിൽ കേസുകൾ സി.ബി.ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന താൽപര്യം സി.പി.എം അംഗങ്ങൾ പ്രതികളായ രാഷ്ടീയ കേസുകളിൽ കാണിക്കുന്നില്ലെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു. കെ.പി.സി.സി തീരുമാനം അനുസരിച്ച് എന്റെ ബൂത്ത് എന്റെ അഭിമാനം കാബെയിന്റെ ഭാഗമായി മൈലപ്രാ പഞ്ചായത്തിലെ രണ്ടാം ബൂത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .   പെരിയ ഇരട്ടകൊല, ഷുഹൈബ് വധക്കേസ് തുടങ്ങിയവയിൽ സി.ബി. ഐ.അന്വേഷണം തടസപ്പെടുത്താൻ കോടികൾ സംസ്ഥാന ഖജനാവിൽ നിന്ന് ചിലവഴിച്ചത് എന്തിന്റെ പേരിലാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   ഡി.സി.സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ കൺവൻഷനിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ…

Read More