കോവിഡ് ബാധിതയായ യുവതിയെ ആംബുലന്സില് പീഡിപ്പിച്ച പ്രതിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയില് ചോദ്യം ചെയ്യുന്നതിന് കോടതിയില് അപേക്ഷ നല്കിയതായി ജില്ലാ പോലീസ് മേധാവി കെജി സൈമണ് അറിയിച്ചു. മൂന്നു ദിവസത്തേക്ക് കസ്റ്റഡയില് വിട്ടുകിട്ടാനാണ് അപേക്ഷ സമര്പ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിക്കെതിരേ നിലവില് തട്ടിക്കൊണ്ടുപോകല്, കൈകൊണ്ടു പരുക്കേല്പ്പിക്കല്, സ്ത്രീകളെ അപമാനിക്കല്, അന്യായതടസം, ബലാത്സംഗം എന്നീ വകുപ്പുകള്ക്കുപുറമെ പട്ടികജാതി പട്ടികവര്ഗ പീഡനം തടയല് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള് കൂട്ടിച്ചേര്ത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. അടൂര് ഡിവൈഎസ്പി ആര്.ബിനുവാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്. എസ്ഐ, എഎസ്ഐ, എസ്സിപിഒ, വനിതാ പോലീസ് ഉദ്യോഗസ്ഥര് ഉള്പ്പെടെ 11 പേരുടെ സംഘമാണ് അന്വേഷണം നടത്തിവരുന്നതെന്നു ജില്ലാപോലീസ് മേധാവി പറഞ്ഞു. പ്രതിയെ ഡി ഐ ജി സഞ്ജയ്കുമാര് ഗുരുഡിന് വിശദമായി ചോദ്യം ചെയ്തതായും അന്വേഷണസംഘത്തിന് ആവശ്യമായ നിര്ദേശങ്ങള് നല്കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. പ്രതിയെ…
Read More