കുടികിടപ്പവകാശം സ്ഥാപിച്ചുകിട്ടാനുള്ള കേസ് നടത്താൻ കോടതിച്ചെലവിനെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടിയവർ അറസ്റ്റിൽ

  konnivartha.com/ പത്തനംതിട്ട : ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം, കേസ് നടത്തി നേടുന്നതിന് കോടതിയിൽ വേണ്ടിവരുന്ന ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി പറ്റിച്ച രണ്ടുപേരെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. വി കോട്ടയം വെള്ളപ്പാറ സന്തോഷ്‌ ഭവനം വീട്ടിൽ സന്തോഷ്‌കുമാറിന്റെ ഭാര്യ രമ കെ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സദാനന്ദന്റെ മകൻ സജു സി എസ്(44) എന്നിവരെയാണ് ഇന്നലെ രാവിലെ പിടികൂടിയത്. കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ട്, വസ്തു 230 കോടിയോളം വിലവരുന്നതാണെന്നും, ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ, ബാങ്ക് വായ്പ്പകൾ അടച്ചുകൊള്ളാമെന്ന് പറഞ്ഞ്, കൊടുമൺ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികിൽ പുത്തൻവീട്ടിൽ സജി ബേബിയുടെ ഭാര്യ മറിയാമ്മ ചാക്കോയിൽ നിന്നും…

Read More