പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. പുലർച്ചെ 3:45-ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതാണ് മരണകാരണം. മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ് യേശുദാസൻ. മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെയാണ് കാർട്ടൂണിസ്റ്റായുള്ള പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ജനയുഗത്തിലും മലയാള മനോരമയിലും പ്രവർത്തിച്ചിട്ടുണ്ട്.
Read More