തദ്ദേശ പൊതുതെരഞ്ഞടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതിനെയാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് എന്ന് പറയുന്നത്. തിരുവല്ല നഗരസഭയില്‍ 40 മെഷീനുകളും അടൂര്‍ നഗരസഭയില്‍ 28 മെഷീനുകളും പത്തനംതിട്ട നഗരസഭയില്‍ 32 മെഷീനുകളുമാണ് ഇത്തരത്തില്‍ സെറ്റ് ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളായ റാന്നിയില്‍ 209, കോന്നിയില്‍ 181, പുളിക്കീഴ് 111, പന്തളം 111, പറക്കോട് 256, ഇലന്തൂര്‍ 142, മല്ലപ്പള്ളിയില്‍ 163 ഇവിഎം മെഷീനുകളാണ് സെറ്റ് ചെയ്തിട്ടുള്ളത്. പൂര്‍ത്തീയാകാത്ത നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് (ശനിയാഴ്ച,ഡിസംബര്‍ 5) പൂര്‍ത്തിയാക്കും. അതത് വരണാധികാരികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുക. റിസര്‍വ് മെഷീനുകളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള മെഷീനുകളും പരിശോധിച്ചു. പരിശോധയ്ക്ക് ശേഷം മെഷീനുകള്‍ സ്‌റ്റോര്‍ റൂമില്‍…
Read More