പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പ്രധാന് മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം ജെ.എ.എൻ.എം.എ.എൻ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 24,104 കോടി രൂപയാണ് (കേന്ദ്ര വിഹിതം: 15,336 കോടി രൂപയും സംസ്ഥാന വിഹിതം: 8,768 കോടി രൂപയും) പദ്ധതിയുടെ ആകെ ചെലവ്. 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖുന്തിയില്‍ വച്ച് ജന്‍ജാതിയ ഗൗരവ് ദിവസത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ”പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ (പി.വി.ടി.ജി) സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, പ്രധാനമന്ത്രി പി.വി.ടി.ജിയുടെ ഒരു വികസന മിഷന് ആരംഭിക്കും. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളവും ശുചിത്വവും, ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്-ടെലികോം ബന്ധിപ്പിക്കല്‍, സുസ്ഥിര ഉപജീവന സാദ്ധ്യതകള്‍ എന്നിവയുടെ മെച്ചപ്പെട്ട…
Read More