കൊക്കൂൺ അന്താരാഷ്ട്ര ഹാക്കിം​ഗ് ആന്റ് സൈബർ സെക്യൂരിറ്റി കോൺഫറൻസ് കൊച്ചിയിൽ

    konnivartha.com/ കൊച്ചി; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൻ 16 മത് പതിപ്പ് ഒക്ടോബർ മാസം 6,7 തീയതികളിൽ കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്തിൽ വെച്ച് നടക്കുകയാണ്. സൈബർ സുരക്ഷാ രം​ഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവ പതിനായിരത്തോളം പ്രതിനിധികളാണ് കൊക്കൂണിന്റെ പതിനാറാം പതിപ്പിൽ പങ്കെടുക്കുന്നത്. കേരള പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദി സൊസൈറ്റി ഫോർ ദി പോലീസിം​ഗ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി, ഡേറ്റാ പ്രൈവസി ആന്റ് ഹാക്കിം​ഗ് കോൺഫറൻസാണ് കൊക്കൂൺ. ഈ കോൺഫൻസ് വഴി ലക്ഷ്യമിടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും സൈബർ സുരക്ഷയെ സംബന്ധിച്ച്…

Read More