സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം : മന്ത്രി പി. പ്രസാദ്

  സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനപ്രതിനിധികള്‍ മാത്രമല്ല ഉദ്യോഗസ്ഥരും ജനസേവകരാണ്. ഒരു ഓഫീസിന്റെ മികവ് അതിന്റെ കെട്ടിടത്തിന്റെ ഭംഗിയില്‍ അല്ല അവിടെ എത്തുന്ന ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിലൂടെയാണ് വിലയിരുത്തുന്നത്. പച്ചക്കറികളുടെ വില വര്‍ദ്ധനവ് തടയുന്നതിനും വിഷരഹിത പച്ചക്കറികള്‍ ലഭിക്കുന്നതിനും വീട്ടുവളപ്പില്‍ കഴിയുന്നത്ര പച്ചക്കറികള്‍ കൃഷി ചെയ്യണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇതിന് വേണ്ട സഹായം നല്‍കണമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കോട് കരിമ്പ് ഉത്പാദന സംഘത്തിന്റെ നേത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായി നിര്‍മിച്ച വള്ളിക്കോട് ശര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ആര്‍.മോഹനന്‍ നായരുടെ കയ്യില്‍ നിന്നും…

Read More