കോന്നി വെട്ടൂര്‍ കുമ്പഴ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചു

  കോന്നി വാര്‍ത്ത : കുമ്പഴ വെട്ടൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു .ചില യാത്രക്കാര്‍ക്ക് പരിക്ക് ഉണ്ട്.കെ എസ് ആര്‍ ടി സിയും രണ്ടു സ്വകാര്യ ബസുകളും ആണ് പുറകെ പുറകെ വന്നിടിച്ചത് . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വലിയ വാഹനവും കോന്നി അട്ടച്ചാക്കല്‍ വെട്ടൂര്‍ കുമ്പഴ വഴിയാണ് പോകുന്നത് . അമിത വേഗതയില്‍ ആണ് വാഹനങ്ങള്‍ പോകുന്നത് . റോഡ് വീതി കുറവാണ് എന്ന ധാരണ ഒന്നും ഡ്രൈവര്‍ മാര്‍ക്ക് ഇല്ല . കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു . ഇന്ന് രാവിലെ മുരിങ്ങമംഗലം ഭാഗത്ത് ടിപ്പര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു . വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിയ്ക്കാന്‍ പോലീസ് ഇല്ലാത്ത അവസ്ഥയാണ് . കോന്നി ഭാഗത്തുനിന്നും കുമ്പഴയിലേക്ക് വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇടക്ക്…

Read More