മൂന്നു വര്ഷം മുന്പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര് പിആര് ഷൈനും ജില്ലാ സര്വേയര് ആര്. രമേഷ് കുമാറിനും സസ്പെന്ഷന് KONNIVARTHA.COM : പാറമടയുടെ ടോട്ടല് സ്റ്റേഷന് സര്വേയില് ക്രമക്കേട് നടത്തുന്നതിന് ക്വാറി ഉടമയില് നിന്ന് ലക്ഷങ്ങള് കൈപ്പറ്റിയെന്ന പരാതിയില് ഡെപ്യൂട്ടി കലക്ടറെയും സര്വേയറെയും സര്വീസില് നിന്ന് സസ്പെന്ഡ് ചെയ്തു. ലാന്ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര് പി.ആര്. ഷൈന്, ജില്ലാ സര്വേ സൂപ്രണ്ട് ഓഫീസിലെ സര്വേയര് ഗ്രേഡ് -ഒന്ന് ആര്. രമേഷ്കുമാര് എന്നിവരെയാണ് വിജിലന്സ് ഡയറക്ടറുടെ ശിപാര്ശ പ്രകാരം റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു സസ്പെന്ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്. 2018 ല് വളളിക്കോട്ടെ ക്രഷര് ഉടമയില് നിന്നും ലക്ഷങ്ങള് കൈക്കൂലിയിനത്തില് കൈപ്പറ്റിയെന്നായിരുന്നു പരാതി. മൂന്നു വര്ഷത്തിന് ശേഷം വിജിലന്സ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും ഒക്ടോബര് 13…
Read More