ലോക ഭിന്നശേഷി ദിനം: പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസി യിൽ തുടക്കമായി

    konnivartha.com: ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ദിനാചരണം ലക്ഷ്യമിടുന്നു. ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർത്ഥം റാന്നി ബി ആർ സി യുടെ പ്രത്യേക പരിപാടി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ബി.ആർ.സി ഹാളിൽ ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിന്ദു റെജി കായിക ഉത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ജേഴ്സി അൺബോക്സ് ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബി പി.സി ഷാജി എ.സലാം, കായിക പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപിക ഷിനി കെ .പി ,സ്പെഷ്യൽ എഡ്യൂക്കേറ്റർ…

Read More

റാന്നി ബിആർസിയിൽ സുരീലി ഹിന്ദിക്ക് തുടക്കമായി

  konnivartha.com: സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഹിന്ദി ഭാഷ പഠന പരിപോഷണ പരിപാടിക്ക് റാന്നിയിൽ തുടക്കമായി. പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത വി. ജെ നിർവഹിച്ചു. റാന്നി ബി.പി.സി ഷാജി എ.സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ഹിന്ദി റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ബിന്ദു ജി നായർ , ദീപ കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. അഞ്ചു മുതൽ എട്ട് വരെ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ഡിജിറ്റൽ കണ്ടൻറുകളുടെയും വർക്ക് ഷീറ്റുകളുടെയും ഉപയോഗം, ഹിന്ദി പാക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾ ആയ സുരീലി പത്രിക,സുരീലി വാണി ,സുരീലി സഭ എന്നീ പ്രവർത്തനങ്ങൾക്കും ലക്ഷ്യമിടുന്നു. ഹിന്ദി പ്രവർത്തനങ്ങളിലൂടെ ഹിന്ദി ഭാഷാ പഠനം മികവിലേക്ക് എത്തിക്കുന്നതിനായി അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകൾക്ക് മോഡ്യൂളുകളും പ്രവർത്തന പാക്കേജുകളും തയ്യാറാക്കി അധ്യാപകരെ പരിചയപ്പെടുത്തി…

Read More