ബി ജെ പി നേതാക്കൾ ‘ഹരിതാശ്രമം’ സന്ദർശിച്ചു

  konnivartha.com/ പന്തളം : ബി ജെ പി കേരള ഘടകത്തിന്‍റെ സംഘടനാ ചുമതലയുള്ള ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുഭാഷ് കണ്ണോത്തിന്‍റെ  ( കണ്ണൂർ ) നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന – ജില്ലാ നേതാക്കൾ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലവും സ്ഥാപകൻ ജിതേഷ്ജിയെയും സന്ദർശിച്ചു . എൻ എസ് എസ് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്നതിനു വേദിയായി ശ്രീ മന്നത്ത് പദ്മനാഭൻ തെരഞ്ഞെടുത്ത പുരാതന നായർ തറവാടായ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണ് ഇപ്പോൾ ഹരിതാശ്രമം പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്.മണ്ണുമര്യാദ, ജലസാക്ഷരത,പുഴയറിവ്, വനസ്നേഹം , പ്രകൃത്യോപാസന, സഹജീവിസ്നേഹം, സമസൃഷ്ടിഭാവന എന്നീ സപ്തനന്മകൾ പ്രചരിപ്പിക്കുന്ന പാരിസ്ഥിതിക ദാർശനികഗുരുകുലമാണ് ഹരിതാശ്രമം. അതിഥികളായെത്തിയവർക്ക് ഹരിതാശ്രമം സ്ഥാപകൻ ജിതേഷ്ജി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അതിവേഗരേഖാചിത്രം വരച്ച്…

Read More